ആഗ്ര: വിവാദങ്ങൾക്കിടെ താജ്മഹലിൽ യോഗി ആദിത്യനാഥിെൻറ കൊട്ടിഘോഷിച്ചുള്ള സന്ദർശനം. ലോകാദ്ഭുതങ്ങളിലൊന്നായ താജിനെതിെര ബി.ജെ.പി നേതാക്കൾ നിരന്തരം പ്രകോപന പ്രസ്താവനകൾ തുടരുന്നതിനിടെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും പരിവാരങ്ങളും നേരിെട്ടത്തിയത്. താജ്മഹലിെൻറ പടിഞ്ഞാറു ഭാഗത്തെ റോഡ് അടിച്ചുവാരി വൃത്തിയാക്കിയശേഷമായിരുന്നു സന്ദർശനം. ഇതോടെ താജ് സന്ദർശിക്കുന്ന ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി യോഗി. ചരിത്രസ്മാരകത്തിൽ വിദേശികൾക്കൊപ്പം നിന്ന് ചിത്രമെടുത്ത യോഗി അവരോട് കുശലം പറയുകയും ചെയ്തു.
ടൂറിസം മന്ത്രി റിത ബഹുഗുണ ജോഷിക്കും ഉന്നത ഉദ്യോഗസ്ഥർക്കുമൊപ്പം എത്തിയ മുഖ്യമന്ത്രിയെ പാർട്ടി അനുയായികൾ മുദ്രാവാക്യം വിളികളോടെയാണ് വരവേറ്റത്. അരമണിക്കൂറോളം അദ്ദേഹം താജിൽ ചെലവഴിച്ചു. 14000 പൊലീസുകാരെ സുരക്ഷക്ക് വിന്യസിച്ചിരുന്നു. യോഗി ആദിത്യനാഥ് അധികാരത്തിൽ വന്നശേഷം ഉത്തർപ്രദേശ് ടൂറിസം വകുപ്പ് പുറത്തിറക്കിയ പ്രസിദ്ധീകരണത്തിൽനിന്ന് താജ്മഹൽ ഒഴിവാക്കപ്പെട്ടത് വിവാദമുയർത്തിയിരുന്നു. അതിനു പിന്നാലെ താജ്മഹൽ ശിവക്ഷേത്രമായിരുന്നു എന്ന വാദവുമായി ബി.ജെ.പി എം.പി വിനയ് കത്യാറും രംഗത്തെത്തി. ഇൗ വിവാദങ്ങൾ കത്തിനിൽക്കെ അത് ശമിപ്പിക്കാൻ ലക്ഷ്യമിട്ട് കൂടിയായിരുന്നു യോഗിയുടെ സന്ദർശനം.
താജ് സ്ഥിതിചെയ്യുന്ന ആഗ്ര നഗരത്തിൽ 370 കോടിയുടെ വികസന പ്രവർത്തനങ്ങളും യോഗി പ്രഖ്യാപിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ സന്ദർശന സമയത്ത് പാർട്ടി എം.എൽ.എ ജഗൻ പ്രസാദ് ഗാർഗ് ബി.ജെ.പി നേതാക്കളുടെ ആരോപണം ആവർത്തിച്ചു. ശിവക്ഷേത്രം തകർത്താണ് മുഗളൻമാർ താജ്മഹൽ നിർമിച്ചതെന്ന് അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.
കഴിഞ്ഞ വർഷം ബിഹാറിൽ ഒരു റാലിയിൽ പ്രസംഗിക്കവെ താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിെൻറ പ്രതീകമല്ലെന്നും ഇന്ത്യ സന്ദർശിക്കുന്ന രാഷ്ട്രത്തലവന്മാർക്കും മറ്റും താജിെൻറ മാതൃക നൽകുന്നതിനു പകരം ഭഗവദ് ഗീതയാണ് നൽകേണ്ടതെന്ന് ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാൽ, അടുത്തിടെ ഗോരഖ്പുരിൽ സംസാരിക്കവെ നിലപാട് മാറ്റിയ യോഗി താജിനെ പ്രകീർത്തിച്ചാണ് സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.